മസ്കറ്റ്: പുതിയ നോട്ടുകൾ പുറത്തിറക്കി ഒമാൻ സെൻട്രൽ ബാങ്ക്. 20, 10, അഞ്ച്, ഒന്ന് റിയാൽ, 500, 100 ബൈസ നോട്ടുകളാണ് പുറത്തിറക്കിയത്. ഇതിൽ ഉയർന്ന മൂല്യമുള്ള നോട്ടുകളിൽ സുൽത്താൻ ഹൈതമിന്റെ ചിത്രം പതിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിൽ 50 റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കിയതിന്റെ തുടർച്ചയാണ് ഇത്. ഒമാനി ബാങ്ക് നോട്ടുകളുടെ ആറാമത് പുറത്തിറക്കൽ ഇതോടെ പൂർത്തിയായതായി സെൻട്രൽ ബാങ്ക് അറിയിച്ചു. പുതിയ നോട്ടുകൾ ജനുവരി 11 മുതൽ വിനിമയത്തിന് ലഭ്യമാകും.
പുതിയ നോട്ടുകൾക്ക് അനുസരിച്ച് എ.ടി.എമ്മുകളും സി.ഡി.എമ്മുകളും ഒരുക്കുന്നതിന് ബാങ്കുകളുമായി ചേർന്ന് പ്രവർത്തിച്ചുവരുന്നതായും സെൻട്രൽ ബാങ്ക് അറിയിച്ചു.