വയനാട് ചുരം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക

സ്പിരിറ്റ്‌ ലിക്കിഡ് കയറ്റി വന്ന ടാങ്കർ ലോറി വയനാട് ചുരത്തിലെ 9 വളവിന് താഴെ ഭാഗത്തായി മതിലിടിച്ചു തകരാറായത് മൂലം ഇന്ന് വൈകുന്നേരം 7 മണി മുതൽ മറ്റൊരു ടാങ്കർ ലോറിയിലേക്ക് ഫയർ ഫോഴ്സ്, എക്സൈസ്, പോലിസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ തുടങ്ങിയവരുടെ സാനിധ്യത്തിൽ സ്പിരിറ്റ്‌ ലിക്കിഡ് മാറ്റി കയറ്റുന്നതിനാൽ ചുരത്തിൽ 7 മണി മുതൽ 8 മണി വരെ ഗതാഗതം പൂർണമായും തടസ്സപ്പെടുന്നതായിരിക്കും.    

Read More

കലാശപ്പോരിലേക്ക് ഒരു ജയം അകലെ; ഐപിഎൽ ക്വാളിഫയറിൽ ഡൽഹിക്കെതിരെ മുംബൈ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസും ഡൽഹി കാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ടോസ് നേടിയ ഡൽഹി കാപിറ്റൽസ് മുംബൈയെ ബാറ്റിംഗിന് അയച്ചു. ഇന്ന് ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിൽ കയറാമെന്നതിനാൽ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്.   പരാജയപ്പെടുന്ന ടീമിന് ഒരു അവസരം കൂടി ബാക്കിയുണ്ട്. നാളെ നടക്കുന്ന ബാംഗ്ലൂർ-ഹൈദരബാദ് മത്സരത്തിലെ വിജയികളുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടാം. മുംബൈ ഇന്ത്യൻസിൽ കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച ഹാർദിക് പാണ്ഡ്യ, ബുമ്ര, ബോൾട്ട് എന്നിവർ തിരികെ എത്തിയിട്ടുണ്ട്….

Read More

സംസ്ഥാനത്ത് 26 കൊവിഡ് മരണങ്ങൾ കൂടി ഇന്ന് സ്ഥിരീകരിച്ചു; 5935 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി പദ്മനാഭ അയ്യര്‍ (81), പുളിമാത്ത് സ്വദേശി ഗോപിനാഥന്‍ (65), ആനയറ സ്വദേശിനി കെ.ജി. കമലാമ്മ (84), പോത്തന്‍കോട് സ്വദേശി കൊച്ചുപെണ്ണ് (84), കുളത്തൂര്‍ സ്വദേശി രാജു (68), മരിയപുരം സ്വദേശിനി സുധ (65), അമരവിള സ്വദേശി കൃഷ്ണന്‍ നായര്‍ (83), പേട്ട സ്വദേശി എല്‍. രമേശ് (70), പ്രാവച്ചമ്പലം സ്വദേശി അബൂബക്കര്‍ (75), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിവാകരന്‍ (60), കൊടുമണ്‍ സ്വദേശി…

Read More

ഇ ഡിയോട് വിശദീകരണം ചോദിക്കാനുള്ള നടപടിയെ എതിർത്ത് ചെന്നിത്തല; നിയമസഭയുടെ അവകാശം ലംഘിക്കപ്പെട്ടിട്ടില്ല

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം ചോദിക്കാൻ നിയമസഭ എത്തിക്‌സ് കമ്മിറഅറി തീരുമാനിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഫോഴ്‌സമെന്റ് നടപടി ന്യായീകരിച്ചാണ് ചെന്നിത്തല രംഗത്തുവന്നത്. നേരത്തെ ജയിംസ് മാത്യു എംഎൽഎ സ്പീക്കർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡിയോട് വിശദീകരണം ചോദിക്കാൻ തീരുമാനമായത്.   സ്പീക്കർ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജയിംസ് മാത്യു നൽകിയ പരാതിയിൽ സ്വീകരിച്ച നടപടി തെറ്റാണെന്നും നിയമസഭയുടെ അവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു ലൈഫ് പദ്ധതിയുടെ രേഖകൾ ഇ…

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,388 സാമ്പിളുകൾ; 60 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 49,22,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം, തൃശൂര്‍, കോഴിക്കോട് 7 വീതം, കണ്ണൂര്‍ 6, കാസര്‍ഗോഡ് 5, ആലപ്പുഴ 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ…

Read More

ഇന്ന് 7699 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 84,087 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 622, കൊല്ലം 593, പത്തനംതിട്ട 364, ആലപ്പുഴ 521, കോട്ടയം 480, ഇടുക്കി 113, എറണാകുളം 1288, തൃശൂര്‍ 1032, പാലക്കാട് 324, മലപ്പുറം 853, കോഴിക്കോട് 844, വയനാട് 79, കണ്ണൂര്‍ 546, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,087 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,80,650 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 12 ഹോട്ട്സ്പോട്ടുകൾ കൂടി; 12 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ എടാരിക്കോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), ഒതുക്കുങ്ങല്‍ (17, 18), കണ്ണമംഗലം (1, 3, 7, 9, 15, 18), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 9), വെങ്കിടങ്ങ് (6), കോട്ടയം ജില്ലയിലെ തലവാഴം (1), പാമ്പാടി (20), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാര്‍ഡ് 7), കുന്നുകര (5), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 11, 19, 24), ഇടുക്കി ജില്ലയിലെ…

Read More

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു

രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം രൂക്ഷമാവുന്നു. ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശപ്പെട്ട വായു ഗുണനിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡല്‍ഹിയിൽ പലയിടങ്ങളിലും ആകാശത്ത് പുകയും പൊടിപടലങ്ങളും നിറഞ്ഞ മൂടല്‍ മഞ്ഞ് കാണപ്പെട്ടു. മലിനമായ വായു മൂലം പലർക്കും കണ്ണിനും തൊണ്ടയ്ക്കും അസ്വസ്ഥതകള്‍ ഉണ്ടായി.താഴ്ന്ന താപനിലയും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്ന പുകയുമാണ് മൂടല്‍ മഞ്ഞിന് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെ ഡല്‍ഹിയിലെ വായു ഗുണനിലവാരം അപായകരമാം വിധം ഉയര്‍ന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത് ഡല്‍ഹി നിവാസികളുടെ…

Read More

കെഎസ്ആർടിസിയുടെ സ്കാനിയ ബസുകൾ ഇനി വാടകയ്ക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കേറ്റതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി കെഎസ്ആർടിസിയുടെ ബസുകൾ സ്വകാര്യ- പൊതുമേഖല – സർക്കാർ സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകുന്നു. ഇതിന്റെ ഭാ​ഗമായി തിരുവനന്തപുരം വി.എസ്.എസ്.സിയെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരെ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ കൊണ്ടു പോകുന്നതിന് വേണ്ടി കെഎസ്ആർടിസിയുടെ 4 സ്കാനിയ ബസുകൾ വാടകയ്ക്ക് നൽകും. ഏഴാം തീയതി ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കുന്ന പിഎസ്എൽവി സി 49 എന്ന ഉപ​ഗ്രഹ വിക്ഷേപണത്തിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിൽ നിന്നും നാല് സ്കാനിയ ബസുകൾ ആണ് ഇപ്പോൾ വാടകയ്ക്ക് എടുത്തത്….

Read More

വയനാട്ടിൽ 114 പേര്‍ക്ക് കൂടി കോവിഡ്; 79 പേര്‍ക്ക് രോഗമുക്തി, 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (05.11.20) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7590 ആയി. 6595 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍…

Read More