എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം ചോദിക്കാൻ നിയമസഭ എത്തിക്‌സ് കമ്മിറഅറി തീരുമാനിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഫോഴ്‌സമെന്റ് നടപടി ന്യായീകരിച്ചാണ് ചെന്നിത്തല രംഗത്തുവന്നത്. നേരത്തെ ജയിംസ് മാത്യു എംഎൽഎ സ്പീക്കർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡിയോട് വിശദീകരണം ചോദിക്കാൻ തീരുമാനമായത്.
സ്പീക്കർ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജയിംസ് മാത്യു നൽകിയ പരാതിയിൽ സ്വീകരിച്ച നടപടി തെറ്റാണെന്നും നിയമസഭയുടെ അവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു
ലൈഫ് പദ്ധതിയുടെ രേഖകൾ ഇ ഡി ആവശ്യപ്പെട്ടത് അവകാശലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ പരാതി. ലൈഫ് മിഷൻ പദ്ധതി സമയബന്ധിതമായി തീർക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പ് നൽകിയതാണ്. എന്നാൽ ഇഡിയുടെ നടപടികൾ ഇത് വൈകിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.