ഇന്ത്യയിലെ വായു മലിനമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ. ആഗോളപ്രശ്‌നങ്ങളെ കുറിച്ച് ട്രംപിന് ശരിയായ ധാരണയില്ലെന്നും സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെ പ്രതികരിക്കരുതെന്നുമായിരുന്നു ബൈഡൻ പറഞ്ഞത്
ആഗോള പ്രശ്‌നങ്ങളെ പരിഹരിക്കേണ്ടത് ഈ രീതിയിൽ അല്ല. ഇന്ത്യൻ അമേരിക്കൻ സൗഹൃദത്തിന് കൂടുതൽ ശോഭനമായ ഭാവിയുണ്ടെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദത്തിനിടെയാണ് ട്രംപിന്റെ വിവാദ പരാമർശം നടന്നത്.