കൊവിഡ് വാക്‌സിൻ നിർമാണം സംബന്ധിച്ച പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നേരിട്ടെത്തി. അഹമ്മദാബാദിലെ സൈഡസ് കാഡില മരുന്ന് നിർമാണ കമ്പനിയിലാണ് മോദി ആദ്യമെത്തിയത്. സൈ കൊവിഡ് വാക്‌സിൻ ഉത്്പാദനം മോദി നേരിട്ട് വിലയിരുത്തി.
പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലും ഹൈദരാബാദിലെ ഭാരത് ബയോടെകിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. ഓക്‌സ്‌ഫോർഡ്-ആസ്ട്രനേകയുടെ കൊവിഡ് വാക്‌സിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിക്കുന്നത്.
കൊവിഡ് വ്യാപനം രാജ്യത്ത് വീണ്ടും രൂക്ഷമായതോടെയാണ് വാക്‌സിൻ ഉത്പാദനം സംബന്ധിച്ച് വിലയിരുത്തലിനായി പ്രധാനമന്ത്രി നേരിട്ട് എത്തുന്നത്. രാവിലെ ഒമ്പത് മണിയോടെയാണ് മോദി അഹമ്മദാബാദിലെത്തിയത്.