ഇന്ന് രാവിലെ 6.30 തോടെയാണ് രാഹുൽ ഗാന്ധി പനമരം ചങ്ങാടക്കടവ് കൊറ്റില്ലത്തിൽ സന്ദർശനത്തിത് എത്തിയത് .അല്പനേരം കൊണ്ട് തന്നെ പ്രദേശം ജനസാന്ദ്രമായി. ഒരു മണിക്കൂറോളം രാഹുൽ കൊറ്റില്ലത്തിൽ ചിലവഴിച്ചു.ദൂരെയുള്ള കൊറ്റികളെ ഡ്രോണിന്റെ സഹായത്തോടെയാണ് വീക്ഷിച്ചത്.കൊറ്റില്ലം സംരക്ഷണം ഏറ്റവും അനിവാര്യമായ ഘട്ടത്തിലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം . വിവിധ തരത്തിലുള്ള കൊറ്റികളെ വീക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വഴിയരികിൽ സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ട നിരയായിരുന്നു. .ജനങ്ങളോടൊത്ത് സെൽഫിയെടുക്കാനും അദ്ദേഹം സമയം ചിലവഴിച്ചു. ഏഷ്യയിൽ തന്നെ അപൂർവ്വമായി കാണുന്ന കൊറ്റികളാണ് ഇവിടെയുള്ളത്. അത് കൊണ്ട് തന്നെ ഇതിന്റെ സംരക്ഷണം അനിവാര്യമാണെന്ന് രാഹുൽ പറഞ്ഞു. യു.ഡി.എഫ് നേതാക്കാളായ പി.ജെ ബേബി, നിസാം കെ ടി. പി.യൂസഫ് .നിസാർ, കോവ ഷാജഹാൻ, ടി.കെ ഭൂപേഷ്, രഘുകുടോത്തുമ്മൽ ശബ്നാസ് തുടങ്ങിയവരും രാഹുൽ ഗാന്ധിയെ അനുഗമിച്ചു.