ഹാത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ യുപി പോലീസ് പിടികൂടി രാജ്യദ്രോഹ കുറ്റം ചുമത്തിയ മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ അടക്കം നാല് പേരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. നവംബർ 2വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്
.യുഎപിഎ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. സിദ്ധിഖ്, അതിഖൂർ റഹ്മാൻ, മസൂദ്, ആലം എന്നിവർ നിലവിൽ മഥുര ജയിലിലാണ്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.