സാമ്പല്‍: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറി. സംഭവത്തിന്റെ 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
യു.പിയിലെ സമ്പല്‍ ജില്ലയിലെ ആശുപത്രിയിലാണ് വാഹനാപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറിയത്. ആശുപത്രി വരാന്തയില്‍ സ്‌ട്രെച്ചറില്‍ വെള്ളത്തുണി കൊണ്ട് പൊതിഞ്ഞ മൃതദേഹമെന്നു തോന്നിപ്പിക്കുന്നതില്‍ നായ കടിച്ചു വലിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.
വ്യാഴാഴ്ചയാണ് പെണ്‍കുട്ടി റോഡപകടത്തില്‍ മരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പെണ്‍കുട്ടിക്കു ജീവനുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പെണ്‍കുട്ടിയുടെ മൃതദേഹം ആരും ശ്രദ്ധിക്കാതെ ഒന്നര മണിക്കൂറോളം വരാന്തയില്‍ അനാഥമായി കിടന്നുവെന്നു പെണ്‍കുട്ടിയുടെ പിതാവ് ചരണ്‍ സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.