ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

ആലപ്പുഴ തുമ്പോളിയിൽ മത്സ്യത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ. തുമ്പോളി നടുവിലേപറമ്പ് യേശുദാസ്(50)ആണ് മരിച്ചത്. തുമ്പോളി റെയിൽവേ സ്‌റ്റേഷന് സമീപത്തായി ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടത്. ആത്മഹ്യയെന്നാണ് പ്രാഥമിക നിഗമനം. യേശുദാസിന് കടബാധ്യതകളുണ്ടായിരുന്നതായി പോലീസ് പറയുന്നു