മലപ്പുറം പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയിൽ അമ്മയെയും മൂന്ന് ആൺകുട്ടികളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രഹ്ന മക്കളായ ആദിത്യൻ(11), അർജുൻ(10), അനന്തു(7), എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രഹ്നയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം കഴിച്ച നിലയിലുമാണ് കണ്ടത്. ആത്മഹത്യയെന്നാണ് സൂചന. മക്കൾക്ക് വിഷം നൽകിയ ശേഷം രഹ്ന തൂങ്ങിമരിക്കുകയാണെന്ന് കരുതുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് പിന്നിൽ.