തിരുവനന്തപുരം വർക്കല വെട്ടൂരിൽ മൂന്നംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. വെട്ടൂർ സ്വദേശി ശ്രീകുമാർ, ഭാര്യ മിനി, മകളും ഗവേഷക വിദ്യാർഥിനിയുമായ അനന്തലക്ഷ്മി എന്നിവരാണ് മരിച്ചത്
പുലർച്ചെ മൂന്ന് മണിയോടെ വീടിന്റെ മുകൾ നിലയിൽ നിന്നും തീ ഉയരുന്നത് അയൽവാസികൾ കാണുകയും ഫയർഫോഴ്‌സിനെ വിളിച്ചുവരുത്തുകയുമായിരുന്നു. ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തി തീ അണച്ചുവെങ്കിലും മൂന്ന് പേരും മരിച്ചിരുന്നു
ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടത്. ആത്മഹത്യയെന്നാണ് സൂചന. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരാനായിരുന്നു ശ്രീകുമാർ. സാമ്പത്തിക പ്രശ്‌നങ്ങൾ ഇവർക്കുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പോലീസ് അന്വേഷണം തുടങ്ങി.