രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നുമുയർന്നു. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസൽ ലിറ്ററിന് 19 പൈസയുമാണ് ഉയർന്നത്. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 129 രൂപയാണ് വർധിച്ചത്. ഡീസലിന് 1.99 രൂപയും വർധിച്ചു
കൊച്ചിയിൽ പെട്രോൾ വില 82.55 രൂപയായി. ഡീസലിന് 76.37 രൂപയാണ്. ഏറെക്കാലത്തിന് ശേഷം നവംബർ 20 മുതലാണ് എണ്ണക്കമ്പനികൾ ഇന്ധനത്തിന്റെ പ്രതിദിന വർധനവ് വീണ്ടും ആരംഭിച്ചത്.