സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 230 കൊറോണ രോഗികള്‍.11മരണം

റിയാദ്: സൗദിയില്‍ ഇന്ന് 230 പേരിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മൂലം ഇന്ന് 11 പേരാണ് മരിച്ചത്.368 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്.സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ മൊത്തം എണ്ണം 3,58,102 ആണ്. കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5,930 പേരും മൊത്തം രോഗമുക്തി നേടിയവർ 3,47,881 പേരുമാണ്.4291പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 607 പേരാണ് അത്യാസന്ന നിലയിലുള്ളത്.അതോടൊപ്പംഇന്ന് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത് റിയാദിൽ 78പേരിലാണ്.

Read More

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ച് ജില്ലകളിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു.

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ച് ജില്ലകളിൽ നാളെ (ഡിസംബർ 4) പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. അതേസമയം, ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ…

Read More

ബുറേവി ചുഴലിക്കാറ്റ്: പൊന്മുടിയിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചു

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പൊന്മുടി പൂർണമായും ഒഴിപ്പിച്ചു. പൊന്മുടിയിൽ ആരെയും തുടരാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് നിന്നും മുഴുവൻ ആളുകളെയും മാറ്റി. 147 കുടുംബങ്ങളിൽ നിന്നായി 500 ഓളം ആളുകളെയാണ് മാറ്റിയത്. ഒറ്റപ്പെട്ട വീടുകളിലെ ആളുകളെയും മാറ്റി. പൊന്മുടി ഹിൽ സ്റ്റേഷനിൽ പൊലീസ് നിരീക്ഷണം നടത്തും. എൻ.ഡി.ആർ.എഫിന്റെ കൂടുതൽ സംഘം പൊന്മുടിയിലെത്തി സാഹചര്യം വിലയിരുത്തി.    

Read More

ഇന്നും സംസ്ഥാനത്ത് 31 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4724 സമ്പർക്ക രോഗികൾ കൂടി

സംസ്ഥാനത്ത് 31 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മുക്കോലയ്ക്കൽ സ്വദേശി തങ്കരാജൻ (80), ആറ്റിങ്ങൽ സ്വദേശി ഇന്ദു ശേഖരൻ (65), അയിര സ്വദേശി അഖിൽ (27), ചിറയിൻകീഴ് സ്വദേശി നീലകണ്ഠൻ ആശാരി (85), കടകംപള്ളി സ്വദേശി മോഹനൻ നായർ (63), കൊല്ലം ഓച്ചിറ സ്വദേശി യശോധരൻ (85), പൊതുവഴി സ്വദേശിനി ലയ്ല (34), മൈനാഗപ്പള്ളി സ്വദേശി രാജു (58), പാരിപ്പള്ളി സ്വദേശി പദ്മജാക്ഷി (72), മങ്കാട് സ്വദേശി വിവേക് (26), പുത്തൻകുളം സ്വദേശി തങ്കയ്യ (61),…

Read More

സംസ്ഥാനത്ത് 1850 പ്രശ്‌നബാധിത ബൂത്തുകൾ; 785 എണ്ണവും കണ്ണൂർ ജില്ലയിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പ്രശ്‌നബാധിത ബൂത്തുകളായി 1850 എണ്ണമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കണ്ണൂർ ജില്ലയിലാണ് കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത്. 785 ബൂത്തുകളാണ് കണ്ണൂരിൽ പ്രശ്‌നബാധിതമായി കണക്കാക്കുന്നത് അഞ്ച് പ്രശ്‌നബാധിത ബൂത്തുകളുള്ള പത്തനംതിട്ടയാണ് ലിസ്റ്റിൽ ഏറ്റവും കുറവ്. പ്രശ്‌ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ നിർദേശം നൽകി. വെബ് കാസ്റ്റിംഗ് ഇല്ലാത്ത ബൂത്തുകളിൽ വീഡിയോ ഗ്രാഫി നടത്തും.    

Read More

ബുറേവിയെ നേരിടാൻ കേരളം സജ്ജം; മുന്നൊരുക്കങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി അറിയിച്ചു. അതി തീവ്ര ന്യൂനമർദമായിട്ടാകും ചുഴലിക്കാറ്റ് കേരളത്തിലെത്തുക ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. കൊല്ലം, തിരുവനന്തപുരം അതിർത്തി പ്രദേശങ്ങളിലൂടെ നാളെ പകൽ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടൽ. കരയിലൂടെ സഞ്ചരിക്കുമ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞ് കേരളത്തിലെത്തുമ്പോൾ മണിക്കൂറിൽ 60 കിലോമീറ്ററിൽ താഴെയാകും. സഞ്ചാരപഥത്തിന് പുറമെ കൊല്ലത്തിന്റെ വടക്കൻ മേഖലകളിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴ…

Read More

സരിത്തിനെയും സ്വപ്‌നയെയും എട്ടാം തീയതി വരെ കസ്റ്റഡിയിൽ വിട്ടു; ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്

സ്വർണക്കടത്ത് കേസിൽ സ്വപ്‌നയും സരിത്തും നൽകിയ മൊഴി അവരുടെ തന്നെ ജീവന് ഭീഷണിയായേക്കാമെന്ന് കസ്റ്റംസ്. ഇരുവരെയും ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ഡോളർക്കടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുവരെയും ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വർണക്കടത്തിലും ഡോളർ കടത്തിലും ശിവശങ്കറിനുള്ള പങ്കാളിത്തം സംബന്ധിച്ച് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ വിദേശികൾ ഉൾപ്പെട്ടിട്ടുണ്ട്. അവരുടെ യാത്രാ രേഖകൾ കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റംസ് പറഞ്ഞു രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള…

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം: മുന്നറിയിപ്പുമായി മമത

കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യ വ്യാപകമായ പ്രക്ഷോഭം നടക്കുമെന്ന് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ വിമർശനം. കർഷകരെ കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നുണ്ട്. അവരുടെ ജീവിതത്തെയും ജീവനോപാധിയെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചേ മതിയാകൂ. എത്രയും പെട്ടെന്ന് ഈ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ബംഗാളിൽ മാത്രമല്ല, രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. എന്നായിരുന്നു മമതയുടെ വാക്കുകൾ പുതിയ നിയമം സാധാരണക്കാരായ ജനങ്ങളെ ഗുരുതരമായി…