ബുറേവി ചുഴലിക്കാറ്റ്: പൊന്മുടിയിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചു

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പൊന്മുടി പൂർണമായും ഒഴിപ്പിച്ചു. പൊന്മുടിയിൽ ആരെയും തുടരാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പ്രദേശത്ത് നിന്നും മുഴുവൻ ആളുകളെയും മാറ്റി. 147 കുടുംബങ്ങളിൽ നിന്നായി 500 ഓളം ആളുകളെയാണ് മാറ്റിയത്. ഒറ്റപ്പെട്ട വീടുകളിലെ ആളുകളെയും മാറ്റി. പൊന്മുടി ഹിൽ സ്റ്റേഷനിൽ പൊലീസ് നിരീക്ഷണം നടത്തും. എൻ.ഡി.ആർ.എഫിന്റെ കൂടുതൽ സംഘം പൊന്മുടിയിലെത്തി സാഹചര്യം വിലയിരുത്തി.