സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 230 കൊറോണ രോഗികള്‍.11മരണം

റിയാദ്: സൗദിയില്‍ ഇന്ന് 230 പേരിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മൂലം ഇന്ന് 11 പേരാണ് മരിച്ചത്.368 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്.സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ മൊത്തം എണ്ണം 3,58,102 ആണ്. കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5,930 പേരും

മൊത്തം രോഗമുക്തി നേടിയവർ 3,47,881 പേരുമാണ്.4291പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 607 പേരാണ് അത്യാസന്ന നിലയിലുള്ളത്.അതോടൊപ്പംഇന്ന് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
റിയാദിൽ 78പേരിലാണ്.