കൊവിഡ് ബാധിച്ച് വയനാട്ടിൽ ഒരാൾ കൂടി മരിച്ചു. അമ്പലവയൽ സ്വദേശി പനങ്ങര വീട്ടിൽ ഖദീജയാണ് മരിച്ചത്. ഈ മാസം 14നാണ് ഖദീജക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രമേഹം, ശ്വാസതടസ്സം, ന്യൂമോണിയ എന്നീ രോഗങ്ങൾ ഇവർക്കുണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കണ്ണൂരിലും രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശി 54കാരൻ സത്യൻ, എടക്കാട് സ്വദേശി 75കാരൻ ഹംസ എന്നിവരാണ് മരിച്ചത്. രണ്ട് പേരും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.