സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് നാലാമത്തെ മരണവും റിപ്പോർട്ട് ചെയ്തു. കൊച്ചി പച്ചാളം സ്വദേശി മാലിയിൽ ഗോപിനാഥനാണ് മരിച്ചത്. 63 വയസ്സായിരുന്നു. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പത്തനംതിട്ട ഊന്നുകാൽ സ്വദേശി ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. 63 വയസ്സായിരുന്നു. കാസർകോടും കോട്ടയത്തും കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാസർകോട് പൈവളിഗ സ്വദേശി അബ്ബാസാണ് മരിച്ചത്. 74 വയസ്സായിരുന്നു. മംഗൽപാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കട്ടപ്പന സുവർണഗിരി സ്വദേശി ബാബു ഇന്നലെ രാത്രിയാണ് മരിച്ചത്. മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 58 വയസ്സായിരുന്നു.