സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങൾ കൂടി; പത്തനംതിട്ട, കോഴിക്കോട്, കാസർകോട്, കോട്ടയം ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട പ്രമാണം സ്വദേശി പുരുഷോത്തമൻ(70), കോഴിക്കോട് മാവൂർ സ്വദേശി ബഷീർ, കോട്ടയം വടവാതൂർ സ്വദേശി പി എൻ ചന്ദ്രൻ(74), കാസർകോട് തൃക്കരിപ്പൂർ സ്വദേശി വിജയകുമാർ(55) എന്നിവരാണ് മരിച്ചത്.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് വിജയകുമാർ മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അടുത്തിടെ ഇദ്ദേഹത്തിന്റെ വൃക്ക മാറ്റിവെച്ചിരുന്നു. വിജയകുമാറിന്റെ ഭാര്യക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
പത്തനംതിട്ടയിൽ മരിച്ച പുരുഷോത്തമന് ഈ മാസം 14നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോട്ടയം സ്വദേശി ചന്ദ്രൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാവൂർ സ്വദേശി ബഷീർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.