വയനാട്ടിൽ വീണ്ടും കോവിഡ് മരണം

പൊഴുതന സ്വദേശി ഊളങ്ങാടൻ കുഞ്ഞി മുഹമ്മദ് 68 ) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. അർബുദ രോഗ ചികിത്സയ്ക്ക് ഒരു മാസം മുമ്പാണ് മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു ഇന്നു വൈകിട്ട് 7 മണിയോടെ ആയിരുന്നു മരണം.

Read More

വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് അഭിനന്ദനമറിയിച്ച് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് അഭിനന്ദനമറിയിച്ച് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ രാജ്യത്തെ 130 കോടി ജനങ്ങൾ നിരാശരാണെന്ന് മോദി കത്തില്‍ കുറിച്ചു. ധോണിയുടെ ക്രിക്കറ്റിലെ നേട്ടങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. വിരമിക്കലിനുശേഷം ധോണി ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ കത്ത് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ് . ഓഗസ്റ്റ് 15ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ച് പങ്കുവച്ച ട്വീറ്റിനെക്കുറിച്ച് പ്രതിപാദിച്ചാണ് കത്തിന്റെ തുടക്കം.മോദിയുടെ കത്ത് ധോണി…

Read More

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം: കേന്ദ്ര നടപടി അംഗീകരിക്കില്ലെന്ന് സർവകക്ഷി യോഗം, ഒറ്റക്കെട്ടായി എതിർക്കും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അമ്പത് വർഷത്തേക്ക് അദാനി ഗ്രൂപ്പിനെ ഏൽപ്പിച്ച നടപടി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് സർവകക്ഷി യോഗം. മുഖ്യമന്ത്രി പിണറായി വിജയനാണ് വിഷയം ചർച്ച ചെയ്യുന്നതിന് സർവകക്ഷി യോഗം വിളിച്ചത്. ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ എതിർത്തു. നിയമനടപടികൾ തുടരുന്നതിനൊപ്പം വിഷയത്തിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. എയർപോർട്ട് നടത്തിപ്പും മേൽനോട്ടവും സംസ്ഥാന സർക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്‌പെഷ്യൽ പർപസ് വെഹിക്കിളിൽ നിക്ഷിപ്തമാക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വ്യോമയാന മന്ത്രിക്കും പ്രധാനമന്ത്രിക്കും നിരവധി…

Read More

നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 18, 19, 20 കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു; ചുള്ളിയോട് മുതൽ അഞ്ചാംമൈൽ വരെ മൈക്രോ കണ്ടയ്ൻമെൻ്റ് സോണാക്കി

നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 18, 19, 20 കണ്ടെയ്മെന്റ് സോണായും, വാർഡ് 15 ചുള്ളിയോട് ടൗൺ മുതൽ അഞ്ചാം മൈൽ, അമ്പലകുന്ന് കോളനി ഉൾപ്പെടുന്ന പ്രദേശങ്ങൾ മാത്രം മൈക്രോ കണ്ടെയ്മെന്റ് സോണായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു

Read More

വയനാട്ടിൽ 13 വയസ്സുകാരി ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

മാനന്തവാടി : ഫാനിൽ ഷാൾ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ 13 കാരിയെ രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. തൊണ്ടർനാട് പാലേരി പോത്തുക്കുന്നേൽ ജിസ് മാത്യുവിന്റെ മകൾ ആൻമരിയ ജിസ് (13) ആണ് മരിച്ചത്. കുഞ്ഞേം എ.യു.പി.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.അമ്മ സിൽവി ജോലിക്ക് പോയതായിരുന്നു. അച്ചൻ മകളെ വീട്ടിലാക്കി 12 മണിയോടെ പുറത്ത് പോയി തിരികെ ഒന്നരയോടെ എത്തിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിക്കുമ്പഴേക്കും മരിച്ചിരുന്നു. ഇളയ സഹോദരി ആൻന്ദ്രിയ ബന്ധുവട്ടിൽ പോയിരിക്കയായിരുന്നു.സംഭവം…

Read More

സപ്ലൈകോ ജില്ലാതല ഓണച്ചന്തകൾ ആഗസ്റ്റ് 21 മുതൽ 30 വരെ

സപ്ലൈകോ ജില്ലാതല ഓണച്ചന്തകൾ ആഗസ്റ്റ് 21 മുതൽ 30 വരെ നടക്കും. ജില്ലാതല ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി ആഗസ്റ്റ് 21 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പി തിലോത്തമൻ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിൽ റീജ്യണൽ മാനേജർമാരുടെ മേൽനോട്ടത്തിലാണ് ചന്തകൾ നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്. കൂടാതെ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തന സമയം. അവധി ബാധകമായിരിക്കില്ല.

Read More

പെട്ടിമുടിയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 5 പേരെ

ഇടുക്കിയിൽ ഉരുൾപ്പൊട്ടലുണ്ടായ പെട്ടിമുടിയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. കൗശിക, ശിവരഞ്ജിനി, മുത്തുലക്ഷ്മി എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. ഇനി അഞ്ച് പേരെ കൂടി കണ്ടെത്തുവാനുണ്ട്. പൂതക്കുഴിയിൽ നിന്ന് കിലോമീറ്ററോളം അകലെ നിബിഡ വനത്തിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പുഴയോരത്ത് തങ്ങിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹംാമണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് മറ്റു രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.

Read More

കടുത്ത ആശങ്കയായി സമ്പർക്ക രോഗികൾ പെരുകുന്നു; 48 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ്

സംസ്ഥാനത്ത് കടുത്ത ആശങ്ക ഉയർത്തി സമ്പർക്ക രോഗികളുടെ എണ്ണം ഉയരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 1968 പേരിൽ 1737 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും സമ്പർക്കത്തിലൂടെയുള്ള രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിനെയും ആശങ്കപ്പെടുത്തുന്നുണ്ട് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 100 പേരുടെ ഉറവിടവും വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം സമ്പർക്ക രോഗികൾ ഉള്ളത്. 394 പേർക്കാണ് സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് 328 പേർക്കും ആലപ്പുഴയിൽ 182 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചു എറണാകുളം…

Read More

വയനാട്ടിൽ പുതിയ കണ്ടെയന്‍‌മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4,6,7,15, വാര്‍ഡുകളെ കണ്ടെയന്‍്‌മെന്റ് സോണായും വാര്‍ഡ് 8 കടകള്‍ മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം മൈക്രോ കണ്ടെയന്‍്‌മെന്റ് സോണായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Read More

സംസ്ഥാനത്ത് പുതുതായി 31 ഹോട്ട് സ്‌പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ചെറുന്നിയൂര്‍ (7), പോത്തന്‍കോട് (12), വിളവൂര്‍ക്കല്‍ (12), ആനാട് (7), എറണാകുളം ജില്ലയിലെ ഒക്കല്‍ (11), കുന്നുകര (5), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), മഞ്ഞപ്ര (12, 13), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാര്‍ഡ്), മാറാക്കര…

Read More