മാനന്തവാടി : ഫാനിൽ ഷാൾ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ 13 കാരിയെ
രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. തൊണ്ടർനാട് പാലേരി പോത്തുക്കുന്നേൽ ജിസ് മാത്യുവിന്റെ മകൾ ആൻമരിയ ജിസ് (13) ആണ് മരിച്ചത്. കുഞ്ഞേം എ.യു.പി.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.അമ്മ സിൽവി ജോലിക്ക് പോയതായിരുന്നു. അച്ചൻ മകളെ വീട്ടിലാക്കി 12 മണിയോടെ പുറത്ത് പോയി തിരികെ ഒന്നരയോടെ എത്തിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിക്കുമ്പഴേക്കും മരിച്ചിരുന്നു. ഇളയ സഹോദരി ആൻന്ദ്രിയ ബന്ധുവട്ടിൽ പോയിരിക്കയായിരുന്നു.സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റ് ആരും ഉണ്ടായിരുന്നില്ല. . അകത്ത് നിന്നും വാതിൽ പൂട്ടിയ ശേഷമാണ് സംഭവം. പിന്നീട് പിതാവ് വാതിൽ തള്ളി തുറക്കുകയായിരുന്നു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ.കോവിഡ് ടെസ്റ്റ് കഴിഞ്ഞ ശേഷം സംസ്കാരം പിന്നീട് നടത്തും.
The Best Online Portal in Malayalam