കൊല്ലത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കൊല്ലം വിളക്കുടി സ്വദേശിനി ലക്ഷ്മി (30) ആണ് മരിച്ചത്.
അതേസമയം, കൊട്ടാരക്കരയിൽ ക്വാറന്റൈനില്‍ കഴിഞ്ഞ് വന്നിരുന്ന 71 വയസുകാരനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിയായ രാമചന്ദ്രൻ നായർ ആണ് മരിച്ചത്. കസേരയിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മുംബൈയിൽ നിന്നു തിരിച്ചെത്തി പെയ്ഡ് ക്വാറന്റീൻ സൗകര്യം തിരഞ്ഞെടുത്തു ലോഡ്ജിൽ കഴിഞ്ഞു വരികയായിരുന്നു.