സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേർ മരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, എറണാകുളം ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് പൊക്കുന്ന് സ്വദേശി ബിച്ചു, മലപ്പുറം പുകയൂർ സ്വദേശി കുട്ടിയപ്പു എന്നിവരാണ് ഒടുവിൽ മരിച്ചത്
രാവിലെ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മൊയ്തുപ്പയും ചികിത്സയിലിരിക്കെ മരിച്ചിരുന്നു. 82 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളത്ത് ആലുവ ചെട്ടിക്കുളം സ്വദേശി എംഡി ദേവസിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
കാരക്കാമല സ്വദേശി മൊയ്തുവാണ് വയനാട്ടിൽ മരിച്ചത്. 59 വയസ്സായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കിഡ്‌നി, കരൾ രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു