ഡല്‍ഹി: കടയില്‍ കല്ല് വീണ് മുട്ട പൊട്ടിയതിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ 22കാരന്‍ കുത്തിക്കൊന്നു. 16കാരനായ മൊഹമ്മദ് ഫൈസന്‍ ആണ് മരിച്ചത്. സംഭവത്തില്‍ 22 കാരനായ ഫറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാറിലാണ് സംഭവം.അച്ഛനും സഹോദരനുമൊപ്പം ചേര്‍ന്ന് 16കാരന്‍ കല്ലുകള്‍ കൂട്ടിവെയ്ക്കുകയായിരുന്നു. കൊലപാതകം നടന്ന കടയ്ക്ക് വെളിയിലാണ് കല്ലുകള്‍ കൂട്ടിവെച്ചിരുന്നത്. അതിനിടെ കടയ്ക്ക് വെളിയില്‍ ട്രേയില്‍ വച്ചിരുന്ന മുട്ട കല്ല് വീണ് പൊട്ടിയതിനെ ചൊല്ലി രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമായി. താജ് മുഹമ്മദിന്റെ പേരിലാണ് കട.
തര്‍ക്കത്തിനിടെ നഷ്ടപരിഹാരം നല്‍കാമെന്ന് 16കാരന്റെ അച്ഛന്‍ പറഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പരിഹാരമായി. എന്നാല്‍ കടയുടമയുടെ മകന്‍ തിരിച്ചുവന്ന് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.