ഇരുവഴിഞ്ഞിപുഴയിൽ കാൽ വഴുതി വീണ് ആദിവാസി യുവതി മരിച്ചു

തിരുവമ്പാടി മുത്തപ്പൻപുഴയിൽ കുളിക്കാൻ ഇറങ്ങിയ ആദിവാസി യുവതി പുഴയിൽ കാൽ വഴുതി വീണ് മരിച്ചു. കിളിക്കല്ല് കോളനിയിൽ താമസിക്കുന്ന പുലിക്കുന്നത്ത് കുഞ്ഞൻ- മാധവി ദമ്പതികളുടെ മകൾ നിഷ (31) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് വീടിനടുത്തുള്ള പുഴയിലാണ് അപകടം നടന്നത്.