ആലപ്പുഴയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ആണ് യുവതി കുഴഞ്ഞ് വീണ് മരിച്ചത്. . മുട്ടം പാട്ടുകാരൻ വടക്കേതിൽ രവീന്ദ്രന്റെ ഭാര്യ സൗമ്യ ആണ് മരിച്ചത്. 36 വയസായിരുന്നു.
മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പനിയെത്തുടർന്ന് മൂന്ന് ദിവസം മുമ്പ് ചികിത്സ തേടിയിരുന്നു. പനി ഭേദമാകാതെ വന്നതോടെ ഇന്നലെ ഉച്ചയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തുകയും ഉടനെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ഇവരുടെ സ്രവം കൊവിഡ് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിന് ശേഷമാകും സംസ്‌കാരം.