വീണ്ടും കൊവിഡ് മരണം; തിരൂരില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മരിച്ച തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 70 വയസ്സായിരുന്നു. ബംഗളൂരുവില്‍ നിന്നെത്തിയ അബ്ദുല്‍ ഖാദര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഹോം ക്വാറന്റൈനില്‍ കഴിയവെ പനി കൂടുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.