വീണ്ടും കൊവിഡ് മരണം; ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ മരിച്ച ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 34 ആയി

ഞായറാഴ്ച പുലര്‍ച്ചെയാണ് നസീര്‍ മരിച്ചത്. ജൂലൈ തുടക്കത്തില്‍ സൗദിയില്‍ നിന്നാണ് നസീര്‍ ആലപ്പുഴയില്‍ എത്തിയത്. അര്‍ബുദരോഗബാധിതനായിരുന്നു