സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം. എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയി ഇന്ന് രാവിലെയാണ് മരിച്ചത്.

മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 59 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവരെ ആലുവയിലെ ആശുപത്രിയില്‍ എത്തിച്ചത്.

നിരവധി കാലങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇവരുടെ രോഗത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല