തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലുപയോഗിച്ചുള്ള സ്വര്‍ണക്കടത്തില്‍ പതിവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ജൂണില്‍ 27 കിലോ സ്വര്‍ണമാണ് ഇത്തരത്തില്‍ കടത്തിയത്. ജൂണ്‍ 24, 26 തീയതികളിലാണ് ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരിലാണ് ബാഗ് എത്തിയത്.
ബാഗേജ് കൈപ്പറ്റിയത് സരിത്താണ്. സ്വര്‍ണം അയച്ചത് ദുബൈയിലുള്ള ഫൈസല്‍ ഫരീദാണെന്നും വ്യക്തമായി. കസ്റ്റംസ് അറസ്റ്റ് ചെയ്ത പി കെ റമീസിന് വേണ്ടിയാണ് സ്വര്‍ണം എത്തിച്ചത്. സന്ദീപ്, സ്വപ്‌ന എന്നിവരായിരുന്നു ഇടനിലക്കാര്‍.
ജൂണ്‍ 24ന് ഒമ്പത് കിലോ സ്വര്‍ണവും ജൂണ്‍ 26ന് 18 കിലോ സ്വര്‍ണവുമാണ് എത്തിയത്. പ്രതികളെ ചോദ്യം ചെയ്യുന്നതില്‍ നിന്നാണ് എന്‍ ഐ എ സംഘത്തിന് വിവരം ലഭിച്ചത്. കേസിലെ മൂന്നാം പ്രതിയും ദുബൈയിലെ വ്യവസായിയുമായ ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്