വിശാഖപട്ടണത്തെ മരുന്ന് ഫാക്ടറിയില്‍ പൊട്ടിത്തെറി; നാല് പേര്‍ക്ക് പരുക്ക്

വിശാഖപട്ടണത്തെ മരുന്ന് കമ്പനിയില്‍ വന്‍ പൊട്ടിത്തെറി. പരവദയിലെ വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാംകി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനിയുടെ യൂനിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. നാല് പേര്‍ മാത്രമാണ് സ്‌ഫോടന സമയത്ത് ഫാക്ടറിയിലുണ്ടായിരുന്നത്. ഇവര്‍ക്ക് സാരമായി പരുക്കേറ്റു

പതിനേഴ് തവണയോളം വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതായി പരിസരവാസികള്‍ പറയുന്നു. മരുന്ന് നിര്‍മാണ വസ്തുക്കള്‍ ശേഖരിക്കുകയും മരുന്ന് നിര്‍മിക്കുകയും ചെയ്യുന്ന യൂനിറ്റുകളാണ് ഇവിടെയുള്ളത്. തീ ആളിപ്പടര്‍ന്നതിനാല്‍ ഫയര്‍ ഫോഴ്‌സ് ഏറെ പണിപ്പെട്ടാണ് പരിസരത്തേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *