ശക്തമായ മഴയിൽ വയനാട്ടിലെ തോളക്കരയില്‍ മരം വീണ് ആറു വയസ്സുള്ള കുട്ടി മരിച്ചു.
വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തോണേക്കര കോളിയിലെ ബാബു അമ്മിണി ദമ്പതികളുടെ മകൾ ജ്യോതിക (6) ആണ് മരിച്ചത് ഇന്ന് പുലർച്ചെ ശക്തമായ കാറ്റിനെ തുടർന്ന് മരം പൊട്ടിവീണാണ് മരണം. ശക്തമായ കാറ്റും മഴയും കണ്ട് കുടുംബവുമായി ഓടി മാറാൻ ശ്രമിക്കവെ മരം ബാബുവിന്റെ യും മകളുടേയും മേൽ പതിക്കുകയായിരുന്നു. ജ്യോതിക തൽക്ഷണം മരണപെട്ടു. ബാബുവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.