മുള്ളൻകൊല്ലി:വയനാട്ടിൽ കനത്ത മഴ തുടരുന്നു. മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു.
കബനിഗിരി കദളിക്കാട്ടിൽ രാരിച്ചന്റെ വീടിന് മുകളിലേക്ക് ആണ് മരം വീണത്. ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കി.വീടിന്റെ ആസ്പറ്റോസ് ഷീറ്റ് മുഴുവനും തകർന്ന് പോയി. ഒരു ഭാഗത്തെ ഭിത്തിയും തകർന്നു . അമ്പതിനായിരം രൂപ നഷ്ടം കണക്കാക്കുന്നു.