കൽപ്പറ്റ:ഈ വർഷത്തെ അന്താരാഷ്ട കോഫി ദിനാചരണം ഒക്ടോബർ ഒന്നിന് ആചരിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഇത്തവണ കോഫി ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത് .
കോവിഡ് -19 മൂലം കോഫി വ്യവസായവും പ്രതിസന്ധിയിലാണ്.
കൃഷിക്കാർ മുതൽ കാപ്പി മില്ലുകാർ റോസ്റ്ററുകൾ, മൊത്തക്കച്ചവടക്കാർ , കോഫി ഷോപ്പുകൾ എന്നിവരെയെല്ലാം കോവിഡ് -19 ബാധിച്ചു. കോഫി കർഷകർ നേരിടുന്ന നിലവിലെ വെല്ലുവിളികളെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങളും കർഷകർ നേരിടുന്നുണ്ട്.
2016 മുതൽ വേവിൻ പ്രൊഡ്യൂസർ കമ്പനി യുടെ നേതൃത്വത്തിലാണ് വയനാട്ടിൽ കോഫി ദിനാചരണം നടക്കുന്നത്. പ്രകൃതിയുടെ സംരക്ഷിത പട്ടികയിൽ കോഫി ഉയർന്ന് നിൽക്കേണ്ടതാണന്നും, പ്രകൃതിക്ക് അനുകൂലമായ കൃഷിയും ഉത്പാദനവും സംസ്ക്കരണവും വളർത്തി എടുത്ത് വളർച്ചയും നിലനിൽപ്പും ഉറപ്പാക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്നതുമാണ് അന്താരാഷ്ട കോഫി ദിനാചരണ വിഷയം. വേവിൻ പ്രൊസ്യൂസർ കമ്പനി അന്താരാഷ്ട കോഫി ഓർഗനൈസേഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ കർഷക ക്ഷേമ വകുപ്പ് മന്ത്രി. അഡ്വ. വി.എസ്. സുനിൽ കുമാർ ഓൺലൈനായി പങ്കെടുക്കും.
എം.എൽ.മാരായ സി.കെ. ശശീന്ദ്രൻ , ഐ.സി.ബാലകൃഷ്ണൻ , ഒ ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. കെ.ബി. . നസീമ , വിജയൻ ചെറുകര, സജി ശങ്കർ തുടങ്ങിയവർക്കൊപ്പം കാപ്പി കർഷകരും, പ്രകൃതി , ശാസ്ത്ര , സങ്കേതിക പ്രവർത്തകരും , പങ്കെടുക്കുന്ന വെബിനാർ ഒക്ടോബർ ഒന്നിന് 11 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടത്തും. .
വെബിനാറിനോടൊപ്പം വിവിധ കാർഷിക പദ്ധതികളും കാർഷിക രംഗത്തെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന വെബ് സീരിയസും ഇതോടൊപ്പം ഉണ്ടാവും.
പരിപടിയുടെ കൂടുതൽ വിവരങ്ങൾക്കും വെബിനാർ ലിങ്ക് ലഭിക്കാനും 9074026265 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.