കണ്ണൂര്‍ ഇരിക്കൂറില്‍ പെരുവളത്തുപറമ്പില്‍ വീടിന് സമീപത്തുള്ള മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ഷുഹൈബാണ് മരിച്ചത്. ഇടിഞ്ഞുവീഴാറായ മണ്‍തിട്ടയില്‍ കല്ല് കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞുവീണത്. മണ്ണിനടയില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ ഷുഹൈബിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
The Best Online Portal in Malayalam