Headlines

സമൂഹ മാധ്യമത്തിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ

ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പെണ്‍കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഇവരെ പീഡിപ്പിച്ച ശേഷം കടന്നുകളയുകയും ചെയ്യുന്ന യുവാവ് അറസ്റ്റില്‍. കൊട്ടിയം പറക്കുളം മഞ്ഞക്കുഴി നജീം മന്‍സിലിലെ ആഷിഖാണ് പിടിയിലായത്.

ഇരവിപുരം സ്വദേശിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്നും പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഇരകളെ ഭീഷണിപ്പെടുത്തലാണ് ആഷിഖിന്റെ പതിവെന്ന് പോലീസ് പറയുന്നു.

കുണ്ടറ പടപ്പക്കരയിലെ ഒളിസങ്കേതത്തില്‍ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു