കണ്ണൂര്‍ സര്‍വകലാശാല പാലയാട് നിയമ പഠന കേന്ദ്രത്തില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിക്ക് കൊവിഡ് ലക്ഷണം. ഇതോടെ ഒപ്പമുണ്ടായിരുന്ന 13 വിദ്യാര്‍ഥികളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. അഞ്ചാം സെമസ്റ്റര്‍ പരീക്ഷക്ക് മലപ്പുറത്ത് നിന്നെത്തിയ വിദ്യാര്‍ഥിനിയാണ് കൊവിഡ് ലക്ഷണം കാണിച്ചത്.
വിദ്യാര്‍ഥിനിയുടെ സ്രവം പരിശോധനക്ക് അയച്ചു. കൊവിഡ് വ്യാപിക്കുന്നതിനിടെ പരീക്ഷ നടത്തിയ സര്‍വകലാശാലക്കെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പിജി പരീക്ഷകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായി