ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില പാലം തുറന്ന സംഭവം: നിപുൺ ചെറിയാന് ജാമ്യം, ഒരു ലക്ഷം രൂപ കെട്ടിവെക്കണം

ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില മേൽപ്പാലം തുറന്നു കൊടുത്ത കേസിൽ വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാന് ജാമ്യം. ആൾജാമ്യത്തിന് പുറമെ ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. ജില്ല വിട്ടു പോകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാൾ നാളെ ജയിലിൽ നിന്ന് പുറത്തിറങ്ങും. ജനുവരി അഞ്ചിന് രാത്രിയാണ് നിപുൺ ചെറിയാനെ അറസ്റ്റ് ചെയ്തത്.

Read More

ഫെബ്രുവരി ഒന്ന് മുതൽ മദ്യവില വർധിക്കും; ബിയറിനും വൈനിനും മാറ്റമുണ്ടാകില്ല

സംസ്ഥാനത്തെ മദ്യവില ഫെബ്രുവരി ഒന്ന് മുതൽ വർധിക്കും. ബെവ്‌കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാർക്ക് ഈ വർഷം അടിസ്ഥാനവിലയിൽ ഏഴ് ശതമാനം വർധനവ് അനുവദിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സമ്മത പത്രം നൽകണമെന്നാവശ്യപ്പെട്ട് ബെവ്‌കോ വിതരണ കമ്പനികൾക്ക് കത്തയച്ചു. ഫെബ്രുവരി രണ്ട് മുതൽ പുതുക്കിയ വില നിലവിൽ വരും. അതേസമയം ബിയറിനും വൈനിനും വില വർധിക്കില്ല. ഈ വർഷം ടെൻഡർ നൽകിയ പുതിയ ബ്രാൻഡുകൾക്ക് വാഗ്ദാനം ചെയ്ത തുകയിൽ അഞ്ച് ശതമാനം കുറച്ച് കരാർ നൽകും. മദ്യം ഉത്പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെ…

Read More

ഇനി മുതൽ സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസം; ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്ത് ഇനി മുതൽ എല്ലാ ശനിയാഴ്ചകളിലും പ്രവൃത്തി ദിവസമായിരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സർക്കാർ, അർധ സർക്കാർ, സ്വയം ഭരണ സ്ഥാപനങ്ങളെല്ലാം ഈ ശനിയാഴ്ച മുതൽ പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. കൂടുതൽ ഇളവുകൾ വന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം പിൻവലിച്ചിരിക്കുന്നത്.

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കാൻ സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇത്തവണ പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കാൻ സാധ്യത. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബീഹാറിൽ വിജയകരമായി നടപ്പാക്കിയ മാതൃക ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുന്നത്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൊവിഡ് പ്രതിരോധ മാർഗരേഖ കർശനമായി നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിനെ അറിയിച്ചു. ബീഹാറിൽ നടപ്പാക്കി വിജയിച്ച മാർഗരേഖ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാനാണ് കമ്മീഷൻ ആലോചിക്കുന്നത്. സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് നടത്താൻ ബീഹാറിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം…

Read More

വയനാട് ‍ജില്ലയിൽ 248 പേര്‍ക്ക് കൂടി കോവിഡ്;179 പേര്‍ക്ക് രോഗമുക്തി,247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (13.1.21) 248 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19312 ആയി. 16421 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 117 മരണം. നിലവില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 6004 പേർക്ക് കൊവിഡ്, 26 മരണം; 5158 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6004 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂർ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂർ 259, വയനാട് 248, പാലക്കാട് 225, കാസർഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 56 പേർക്കാണ്…

Read More

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളില്‍ മരം വീണു; ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഓട്ടോ റിക്ഷാ ഡ്രൈവര്‍ മരിച്ചു. അഞ്ചുതെങ്ങ് കായിക്കര സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. മരക്കട മുക്കില്‍ വെച്ച് റോഡരികില്‍ നില്‍ക്കുകയായിരുന്ന പ്ലാവ് ഓട്ടോറിക്ഷക്ക് മുകളിലേക്ക് വീഴുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരായ രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Read More

കോവിഡ് വാക്സിൻ വിതരണം: ജനങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ഈ വർഷം കൊറോണ മഹാമാരിക്കെതിരെ ആർജിത പ്രതിരോധം കൈവരിക്കില്ലെന്നതു കൊണ്ട് തന്നെ വ്യാപകമായി വാക്സിൻ നൽകാനായാലും ആർജിത പ്രതിരോധത്തിന് സമയം വേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന. വൈറസിന്റെ വകഭേദങ്ങളെ കരുതിയിരിക്കണം , ഒപ്പം നിലവിലെ നിയന്ത്രണങ്ങൾ തുടരണമെന്നും ലോകരാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്ത് ഇതുവരെ ഒൻപത് കോടിയിലേറെ പേരെ കൊറോണ ബാധിച്ചു, അതിൽ തന്നെ രണ്ട് കോടിയിലേറെ പേരുടെ ജീവനെടുത്തു . മഹാവ്യാധിയാണെന്ന ജാഗ്രത നിരന്തരം കൊറോണക്കെതിരെ വേണമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രധാന ഗവേഷക സൗമ്യ…

Read More

പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവം: ആട് ആന്റണിയുടെ വധശിക്ഷ ശരിവെച്ചു

കൊല്ലത്ത് പോലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2012 ജൂൺ 12നാണ് സംഭവം നടന്നത്. പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ മണിയൻ പിള്ളയെ വാഹന പരിശോധനക്കിടെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ആട് ആന്റണി വർഷങ്ങളോളം ഒളിവിൽ തന്നെ കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബർ 13നാണ് ഇയാൾ കേരളാ-തമിഴ്‌നാട് അതിർത്തിയിലെ ഗോപാലപുരത്ത് വെച്ച് പിടിയിലായത്. കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി പ്രോസിക്യൂഷൻ ഉന്നയിച്ച കുറ്റങ്ങളെല്ലാം കോടതി…

Read More

കൊവിഡ് വാക്‌സിനേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

കൊവിഡ് വാക്‌സിനേഷൻ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഓൺലൈൻ വഴിയാണ് ഉദ്ഘാടന ചടങ്ങ്. വാക്‌സിൻ രജിസ്‌ട്രേഷനായി തയ്യാറാക്കിയ കൊ-വിൻ ആപ്പും ശനിയാഴ്ച പ്രധാനമന്ത്രി പുറത്തിറക്കും. ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷൻ ആരംഭിക്കുന്നത്. രണ്ട് കമ്പനികളുടെ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി. ഇതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ കൊവിഷീൽഡ് വാക്‌സിനാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട് ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്‌സിൻ നൽകുക. ഇതിൽ…

Read More