സംസ്ഥാനത്തെ മദ്യവില ഫെബ്രുവരി ഒന്ന് മുതൽ വർധിക്കും. ബെവ്‌കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാർക്ക് ഈ വർഷം അടിസ്ഥാനവിലയിൽ ഏഴ് ശതമാനം വർധനവ് അനുവദിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സമ്മത പത്രം നൽകണമെന്നാവശ്യപ്പെട്ട് ബെവ്‌കോ വിതരണ കമ്പനികൾക്ക് കത്തയച്ചു.
ഫെബ്രുവരി രണ്ട് മുതൽ പുതുക്കിയ വില നിലവിൽ വരും. അതേസമയം ബിയറിനും വൈനിനും വില വർധിക്കില്ല. ഈ വർഷം ടെൻഡർ നൽകിയ പുതിയ ബ്രാൻഡുകൾക്ക് വാഗ്ദാനം ചെയ്ത തുകയിൽ അഞ്ച് ശതമാനം കുറച്ച് കരാർ നൽകും. മദ്യം ഉത്പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലവർധന കണക്കിലെടുത്ത് മദ്യത്തിന് വില കൂട്ടണമെന്നാണ് കമ്പനികൾ ബെവ്‌കോയോട് ആവശ്യപ്പെട്ടത്.