കൊച്ചി: പെരുമ്പാവൂർ വട്ടകാട്ടുപടിക്ക് സമീപം എംസി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുല്ലുവഴിയിലേക്ക് പോകുകയായിരുന്ന ടാറ്റാ ഇൻഡിക്ക കാറിനാണ് തീപിടിച്ചത്.
തീപിടിത്തം ഉണ്ടായതിനെ തുടർന്ന് ഡ്രൈവർ ചാടി പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.