തിരുപ്പതി: ആന്ധ്രാപ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 14 പേര് മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ആന്ധ്രയിലെ കര്‍ണൂലില്‍ ദേശീയപാത 44ലാണ് അപകടമുണ്ടായത്.
എന്നാൽ നാല് കുട്ടികള്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ഇതില്‍ രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്. രാജസ്ഥാനിലെ അജ്മീറിലേക്ക് തീര്‍ഥാടനത്തിന് പോയവരായിരുന്നു ഇവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന മിനിബസ് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡര്‍ മറികടന്ന് എതിരെ വന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുലര്‍ച്ചെ നാലിനാണ് അപകടം നടന്നത്. 18 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.