ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ടിന് തകർച്ച. 87 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 6ന് 97 റൺസ് എന്ന നിലയിലാണ് ആതിഥേയർ
6ന് 300 എന്ന നിലയിൽ ഇന്ത്യൻ ബാറ്റിംഗാണ് രണ്ടാം ദിനം പുനരാരംഭിച്ചത്. ഇന്ത്യ 329 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യൻ സ്‌കോർ പിന്തുടരാൻ ക്രീസിലെത്തിയ ഇംഗ്ലണ്ടിന്റെ താരങ്ങൾക്ക് പക്ഷേ പിഴച്ചു. അശ്വിനാണ് ഇംഗ്ലീഷ് നിരയിൽ കൂടുതൽ അപകടം വിതച്ചത്
സ്‌കോർ തുറക്കും മുമ്പേ അവർക്ക് ഓപണർ റോറി ബേൺസിനെ നഷ്ടപ്പെട്ടു. അധികം വൈകാതെ 4ന് 39 എന്ന നിലയിലേക്കും ആറിന് 87 എന്ന നിലയിലേക്കും ഇംഗ്ലണ്ട് വീണു. അശ്വിൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി
ഇംഗ്ലണ്ടിനായി ഓലീ പോപ് 22 റൺസെടുത്തു. ഡോം സിബ്ലി 16 റൺസും ബെൻ സ്‌റ്റോക്‌സ് 18 റൺസുമെടുത്തു. 16 റൺസുമായി ബെൻ ഫോക്‌സും 5 റൺസുമായി മൊയിൻ അലിയുമാണ് ക്രീസിൽ