ബ്രിസ്‌ബേൻ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 4ന് 154 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ാേസീസിന് 187 റൺസിന്റെ ലീഡുണ്ട് നിലവിൽ
32 റൺസുമായി സ്മിത്തും നാല് റൺസുമായി കാമറോൺ ഗ്രീനുമാണ് ക്രീസിൽ. മികച്ച രീതിയിൽ തുടങ്ങിയ ഓസീസിന് 89ൽ വെച്ചാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. മാർകസ് ഹാരിസ് 38 റൺസെടുത്ത് പുറത്തായി. തൊട്ടുപിന്നാലെ 488 റൺസെടുത്ത വാർണറും വീണു
ലാബുഷെയ്ൻ 25 റൺസിന് പുറത്തായി. മാത്യു വെയ്ഡ് സ്‌കോർ ബോർഡ് തുറക്കും മുമ്പേ പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഷാർദൂൽ താക്കൂർ ഒരു വിക്കറ്റും സുന്ദർ ഒരു വിക്കറ്റുമെടുത്തു