കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു
തൃശൂര്‍: കോങ്ങാട് എംഎല്‍എ കെ വി വിജയദാസ്(61) അന്തരിച്ചു. മരണം രാത്രി7.45ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍. കൊവിഡിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കൊവിഡ് ബേധമായെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖം മൂലം ചികില്‍സ തുടരുന്നതിനിടേയാണ് മരണം. വേലായുധന്‍ താത്ത ദമ്പതികളുടെ മകനായി 1959ല്‍ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ വി വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. സിപിഎം സിറ്റി ബ്രാഞ്ച് മെംമ്പറായി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ…