ഭര്‍ത്താവ് വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. തൃശൂര്‍ കൈപമംഗലം സ്വദേശി ഷാൻലിയുടെ ഭാര്യ ലിജി ആണ് മരിച്ചത്. ബ്രേക്കിന് പകരം ഭര്‍ത്താവ് ആക്സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു.
അജ്മാനിലെ ആശുപത്രി പാര്‍ക്കിങ് സ്ഥലത്ത് ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്ക്ക് എത്തിയതായിരുന്നു ദമ്പതികള്‍. ഏറെ വര്‍ഷമായി ദമ്പതികള്‍ യുഎഇയിലാണ് താമസിക്കുന്നത്.