ചേര്‍ത്തല: പാചകവാതക സിലിണ്ടറില്‍ നിന്നും തീപിടിച്ച് വീട്ടമ്മ മരിച്ചു. നഗരസഭ ഏഴാം വാര്‍ഡില്‍ കൊല്ലംപറമ്പില്‍ ജ്യോതികുമാരി (മോളി-53)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം.
അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറുമായി ബന്ധിപ്പിച്ചിട്ടുള്ള ട്യൂബില്‍ നിന്നും തീ പടരുകയായിരുന്നു. ഭര്‍ത്താവ് അശോകനും മകന്‍ അഖിലും വീട്ടിലുണ്ടായിരുന്നില്ല. സമീപവാസികളാണ് വീട്ടിനുള്ളില്‍ നിന്നും തീ പുറത്തേയ്ക്ക് വരുന്നത് കണ്ടത്. തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്നും അഗ്‌നിശമന സേന എത്തി തീ അണച്ചു. ജ്യോതികുമാരിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.