വയനാട്ടിൽ 374 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.09) പുതുതായി നിരീക്ഷണത്തിലായത് 374 പേരാണ്. 219 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2768 പേര്‍. ഇന്ന് വന്ന 96 പേര്‍ ഉള്‍പ്പെടെ 464 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1172 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 61423 സാമ്പിളുകളില്‍ 59065 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 57109 നെഗറ്റീവും 1956 പോസിറ്റീവുമാണ്.

Read More

നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: നടപ്പാതകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന വാഹന ഉടമകളുടെ പേരിൽ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം  സിറ്റി പോലിസ് കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.  നിയമസഭാ ഹോസ്റ്റലിനും സർവകലാശാലാ ഓഫീസിനും മധ്യത്തിലൂടെ കുന്നുകുഴി ജങ്ഷനിലേക്ക് പോകുന്ന വീതി കുറഞ്ഞ യൂണിവേഴ്സിറ്റി റോഡിൽ നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. പ്രസ്തുത സ്ഥലങ്ങളിൽ പോലിസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന്  സിറ്റി പോലിസ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു….

Read More

സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 35,056 സാമ്പിളുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,056 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 20,53,801 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,87,392 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,256 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,764…

Read More

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനിലെ മൂളിത്തോട്, വാളേരി, കുനിക്കരച്ചാല്‍, കാപ്പുംച്ചാല്‍, അംബേദക്കര്‍, പാതിരിച്ചല്‍, പാതിരിച്ചാല്‍ വെസ്റ്റേണ്‍ കോഫീ ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Read More

വയനാട് ഓണക്കിറ്റ് വിതരണം 15 വരെ

ഓണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പലവ്യഞ്ജന കിറ്റ് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സെപ്തംബര്‍ 15 വരെ ജൂലൈ മാസം റേഷന്‍ കൈപ്പറ്റിയ കടകളില്‍ നിന്നും കൈപ്പറ്റാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Read More

ചിറക്കമ്പം കാരിക്കുഴിയിൽ അലവിക്കുട്ടി മുസ് ലിയാർ(83) നിര്യാതനായി

ചിറക്കമ്പം കാരിക്കുഴിയിൽ അലവിക്കുട്ടി മുസ് ലിയാർ(83) നിര്യാതനായി. ഭാര്യ : പരേതയായ മറിയുമ്മ. മക്കൾ: സിദ്ധീഖ്, മുഹമ്മദ് കുട്ടി സഖാഫി, ഫാറൂഖ് (സഊദി അറേബ്യ ). മരുമക്കൾ : സുലൈഖ, ഹബീബ, ഷാനിജ. സഹോദരങ്ങൾ : അഹ്മദ് മുസ് ലിയാർ, കെ.കെ. അബ്ദുറഹ്മാൻ ഫൈസി കൊട്ടപ്പുറം

Read More

ആദായ നികുതി വെട്ടിപ്പ് കേസ്; എ.ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

മുംബൈ: നികുതിവെട്ടിക്കാന്‍ ശ്രമിച്ചുവെന്ന ആദായ നികുതി വകുപ്പിന്റെ അപ്പീലില്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് മദ്രാസ് ഹൈകോടതിയുടെ നോട്ടീസ്. നികുതി വെട്ടിക്കുന്നതിനായി റഹ്മാന്‍ മൂന്ന് കോടി വകമാറ്റിയെന്നാണ് ആരോപണം. യു.കെ ആസ്ഥാനമായുള്ള ടെലികോം കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ 2011-12 ല്‍ റഹ്മാന് 3.47 കോടി രൂപ വരുമാനം ലഭിച്ചുവെന്ന് ആദായനികുതി വകുപ്പ് അഭിഭാഷകന്‍ പറഞ്ഞു. ഈ തുക റഹ്മാന്‍ അദ്ദേഹം നേതൃത്വം നല്‍കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് നേരിട്ട് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇത് ആദായ നികുതി വെട്ടിക്കുന്നതിനുമാണെന്നാണ് കണ്ടെത്തല്‍.

Read More

നീറ്റ്‌ പരീക്ഷയ്ക്ക് 13ന് എത്താത്തവർക്ക് വേറെ അവസരം നൽകില്ല: സുപ്രീംകോടതി

ഡൽഹി: നീറ്റ് പരീക്ഷക്ക് ഞായറാഴ്ച എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നേരത്തെ, നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും സുപ്രീം കോടതി തള്ളിയിരുന്നു. നീറ്റ്-ജെഇഇ പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നൽകിയ പുനപരിശോധന ഹർജികളാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾക്ക് നടത്താൻ ഓഗസ്റ്റ് 17ലെ വിധിയിലൂടെ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഈ…

Read More

വാളാട് ക്ലസ്റ്റർ രോഗമുക്തമായി- വയനാട് ഡി.എം.ഒ

ജില്ലയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വാളാട് ക്ലസ്റ്റർ പൂർണമായും രോഗമുക്തമായി. വാളാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും ആശ, അംഗൻവാടി പ്രവർത്തകരുടെയും ദ്രുതകർമ്മ സേന പ്രവർത്തകരുടേയും സംയുക്തമായ പ്രവർത്തന ഫലമായാണ് ഈ ലക്‌ഷ്യം കൈവരിച്ചത്. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളിൽനിന്നും നല്ല സഹകരണം ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. രോഗപ്പകർച്ച തടയുന്നതിന് ജില്ലയിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ…

Read More

സംസ്ഥാനത്ത് പുതുതായി 18 ഹോട്ട് സ്‌പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സൗത്ത് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 11, 12, 16), ചിങ്ങോലി (സബ് വാര്‍ഡ് 9), മുഹമ്മ (14), പുന്നപ്ര സൗത്ത് (14), നൂറനാട് (8), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (സബ് വാര്‍ഡ് 4), രാജക്കാട് (9), കുമളി (സബ് വാര്‍ഡ് 7), വണ്ടിപ്പെരിയാര്‍ (7, 9), എറണാകുളം ജില്ലയിലെ ഏഴിക്കര (4), നെല്ലിക്കുഴി (21), പെരുമ്പാവൂര്‍ (സബ് വാര്‍ഡ് 21), കൊല്ലം ജില്ലയിലെ…

Read More