മാനന്തവാടി ദ്വാരക കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ചാടി പോയ രോഗി മൈസൂരില്‍ ഉള്ളതായി പോലീസ് കണ്ടെത്തി. ദ്വാരക സി എഫ് എല്‍ ടി സി യും നിന്നും ചാടി പോയ കര്‍ണ്ണാടക ചാമരാജ് നഗര്‍ സ്വദേശി സെയ്ദ് ഇര്‍ഷാദാണ് മൈസൂരിലുള്ളതായി പോലീസ് കണ്ടെത്തിയത്.
മാനന്തവാടി പോലിസ് ഇന്‍സ്പക്ടര്‍ അബ്ദുള്‍ കരീമും സംഘവും ചരക്ക് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ കൃത്യവും സൂക്ഷ്മവുമായ അന്വേഷണത്തിലാണ് സെയ്ദിനെ കണ്ടെത്തിയത്.സെയ്ദിനെ കുറിച്ച് ചാമരാജ് നഗര്‍ പോലീസിന് വിവരം നല്‍കിയതായും,അവിടെയുള്ള കോവിഡ് സെന്ററിലേക്ക് ഇയാളെ മാറ്റുമെന്നും പോലീസ് വ്യക്തമാക്കി.