രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ജനുവരി 31ന് കാസർകോട് നിന്ന് ആരംഭിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ജനുവരി 31ന് കാസർകോട് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഫെബ്രുവരി 1ന് തുടങ്ങാൻ ആരംഭിച്ച യാത്ര ഒരു ദിവസം മുമ്പേ ആക്കുകയായിരുന്നു.

ജനുവരി 31ന് വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. സംശുദ്ധം, സദ്ഭരണം എന്നീ മുദ്രവാക്യങ്ങളുയർത്തിയാണ് യാത്ര. 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ചാണ് യാത്ര സമാപിക്കുകയെന്ന് ഹസൻ പറഞ്ഞു

ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, എംഎം ഹസൻ, പി ജെ ജോസഫ്, എൻ കെ പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സിപി ജോൺ, ജി ദേവരാജൻ, ജോൺ ജോൺ, വി ഡി സതീശൻ എന്നിവരും യാത്രക്ക് നേതൃത്വം നൽകും