പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് സമാപിക്കും. തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. തലസ്ഥാനത്ത് നടക്കുന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലും രാഹുൽ ഇന്ന് പങ്കെടുക്കും
ഘടകകക്ഷി നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടാണ് സമാപന സമ്മേളനം ശംഖുമുഖത്ത് നടക്കുന്നത്. ജനുവരി 31നാണ് യാത്ര കാസർകോട് നിന്ന് ആരംഭിച്ചത്. ശബരിമല വിഷയമാണ് യാത്രയിലുടനീളം നേതാക്കൾ ഉന്നയിച്ചത്. ആചാര സംരക്ഷണത്തിന് നിയമം നിർമിക്കുമെന്ന് നേതാക്കൾ അവകാശപ്പെട്ടിരുന്നു
പാലായിലെ വേദിയിൽ വെച്ച് മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വീകരിക്കാൻ സാധിച്ചതും യാത്രയുടെ നേട്ടമായി. ധർമജൻ ബോൾഗാട്ടിയും യാത്രക്കിടയിലാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. സർക്കാരിനെതിരെ വിവിധ ആരോപണങ്ങളും ചെന്നിത്തല യാത്രയ്ക്കിടെ ഉന്നയിച്ചിരുന്നു.