ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ വിചാരണ കോടതി ഇന്ന് വിധി പറയും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വിചാരണ കോടതി ഇന്ന് വിധി പറയും. കേസിലെ സാക്ഷികളായ വിപിൻലാൽ, ജിൻസൺ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ദിലീപ് ശ്രമിച്ചതായും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കുന്നു

എന്നാൽ മൊഴി മാറ്റാൻ ശ്രമം നടന്നുവെന്ന് പറയുന്നത് ജനുവരിയിലാണെന്നും എന്നാൽ ഒക്ടോബറിലാണ് സാക്ഷികൾ പരാതിപ്പെട്ടത്, ഇത് സംശയകരമാണെന്നും ദിലീപ് ആരോപിക്കുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതിൽ തനിക്കെതിരെ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ദിലീപ് വാദിക്കുന്നു.